തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും തലസ്ഥാനത്തെ ബന്ധങ്ങള്‍ തലനാരിഴ കീറി അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഇവരുടെ ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, ബിസിനസ് ഇടപാടുകള്‍, രാത്രി പാര്‍ട്ടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്.
കോണ്‍സുലേറ്റിലെ ജോലിയുടെ മറവില്‍ സ്വപ്ന നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന് അന്വേ,ണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
കൂട്ടുകാരുമൊത്തുള്ള മദ്യപാനം ചോദ്യം ചെയ്തതിന് മുത്തച്ഛൻ കൊച്ചുമകളെ വെട്ടിപ്പരിക്കേൽപ്പിച്ചു
സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാര്‍ട്ടി, ഇതിനിടെയുണ്ടായ സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങള്‍ സംഘം ശേഖരിച്ചു.
സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അന്വേഷണസംഘം തിരയുന്നുണ്ട്. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി.
മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകള്‍, യാത്രകള്‍ എന്നിവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകള്‍ പൂര്‍ണമായും ശേഖരിക്കുകയാണ് ലക്ഷ്യം.സ്വപ്ന ജോലിചെയ്തിരുന്ന സ്പേസ് പാര്‍ക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക