തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു ഡോക്ടർമാർക്കാണു രോഗം ബാധിച്ചത്. രോഗികളുടെ കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 40 ഡോക്ടർമാർ ക്വാറന്റീനിൽ പോയി. കൂടുതൽ ഡിപ്പാർട്ട്മെന്റുകൾ അടച്ചിടും.
മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. 150 ജീവനക്കാരാണ് ആകെ ക്വാറന്റീനിൽ പോയത്.
സർജറി, ഓർത്തോ, സൂപ്പർ സ്പെഷാലിറ്റി വാർഡുകളിലെ രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപാണ് ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക