ഡൽഹി: ചൈനയെ സഹായിക്കുന്നതിനുവേണ്ടി ഇന്ത്യയിൽ നടത്തിയ രഹസ്യ പ്രവർത്തനത്തെ പിടികൂടി. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധമുള്ള ഇന്ത്യയിലെ ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളെയാണ് കേന്ദ്രസർക്കാർ കണ്ടെത്തിയത്.
ഇത്തരം ചൈനീസ് കമ്പനികൾ വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. രാജ്യത്തെ ചൈനീസ് നിർമ്മിതിയിൽ ഉള്ള ടിക് ടോക് അടക്കമുള്ള 59 മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയുടെ ഇത്തരമൊരു നീക്കം.
2017 ജൂണിൽ ചൈനയിൽ പാസാക്കിയ പുതിയ രഹസ്യന്വേഷണ നിയമപ്രകാരമാണ് ചൈനീസ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
ഇസഡ് ടി ഇ, വാവെയ്, ടിക് ടോക് തുടങ്ങി നിയമ പ്രകാരം പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ ചൈനയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ പിന്തുണയ്ക്കുക, സഹകരിക്കുക സഹായം നൽകുക തുടങ്ങിയവയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇവർക്ക് വേണ്ടുന്ന മുഴുവൻ പിന്തുണയും ചൈനീസ് സർക്കാർ നൽകുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക