ഇന്ത്യന്‍ വിപണിയില്‍ അപ്രീലിയ സ്റ്റോം 125 ബിഎസ് VI സ്കൂട്ടര്‍ പിയാജിയോ അവതരിപ്പിച്ചു. പുതിയ പതിപ്പിന് മുന്‍വശത്ത് ഡിസ്ക് ബ്രേക്കുകളും പുതിയ സവിശേഷതകളും ഫീച്ചറുകളും മറ്റ് സൂക്ഷ്മമായ മാറ്റങ്ങളുമുണ്ട്.
91,321 രൂപയാണ് നവീകരിച്ച് സ്കൂട്ടറിന്റെ എക്സ്ഷോറൂം വില. 125 സിസി പ്രീമിയം സ്കൂട്ടര്‍ ശ്രേണിയിലെ ജനപ്രീയ മോഡല്‍ കൂടിയാണ് അപ്രീലിയ സ്റ്റോം 125. യൂവാക്കളെ ലക്ഷ്യമിട്ടാണ് ബ്രാന്‍ഡ് സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ ഫീച്ചറുകളും സവിശേഷതകളും സ്കൂട്ടറിനെ വിപണിയില്‍ കൂടുതല്‍ ആകര്‍ഷമാക്കും എന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക് ഉള്ളത്. പുതിയ പതിപ്പിലെ പ്രധാന സവിശേഷതകളിലൊന്നാണ് മെച്ചപ്പെട്ട ബ്രേക്കിംഗ് സിസ്റ്റം.
സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, അപ്ഡേറ്റുചെയ്ത ബോഡി ഗ്രാഫിക്സ്, പുതിയ കളര്‍ ഓപ്ഷനുകള്‍, 12 ഇഞ്ച് വലിയ അലോയ് വീലുകള്‍, മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകള്‍, പിന്നില്‍ മോണോഷോക്ക് എന്നിവയും മറ്റ് സവിശേഷതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക