സൈബർ ആക്രമണത്തിനെതിരെ നടി അഹാന കൃഷ്ണ ചെയ്ത യൂട്യൂബ് വിഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. തുടർന്ന് നിരവധി താരങ്ങളാണ് നടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
അഹാന പറഞ്ഞതിന്റെ വിഡിയോയുടെ ഡബ്സ്മാഷുമായി നിരവധി പേർ എത്തിയിരുന്നു. ഇപ്പോൾ അഹാനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് നടൻ കാളിദാസ് ജയറാം ചെയ്ത വിഡിയോ ആണ് ഹിറ്റാകുന്നത്.
സഹോദരി മാളവികയ്ക്കൊപ്പം ചേർന്നാണ് കാളിദാസ് ഡബ്സ്മാഷ് ചെയ്തത്. അഹാനയാണ് ഇത് പുറത്തുവിട്ടത്. പെൺകുട്ടികൾ മാത്രമല്ല സൈബർ ബുള്ളീയിങ്ങിന് ഇരയാവുന്നത് എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഹാനയ്ക്കെതിരെയുണ്ടായ സൈബർ ആക്രമണിത്തിന് പിന്നാലെയാണ് വിഡിയോയുമായി താരം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക