തിരുവനന്തപുരത്ത് മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോര്‍പറേഷനില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴായി. കൗണ്‍സിലര്‍മാരായതിനാല്‍ ഇവരുടെ സമ്പര്‍ക്കപ്പട്ടിക വിപുലമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏഴ് ഡോക്ടര്‍മാര്‍ക്കും 20ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരത്ത്.
തിരുവനന്തപുരത്ത് ഇന്ന് രണ്ട് പൊലീസുകാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡ്രൈവര്‍ക്കും വട്ടിയൂര്‍കാവ് പൊലീസ് സ്റ്റേഷനിലെ ഒരു പൊലീസുകാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കഴിഞ്ഞ ദിവസവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര കെ.എസ്.ആര്.ടി.സി ഡിപ്പോ കഴിഞ്ഞ ദിവസം അടച്ചു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് കൊവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിച്ച് വരികയാണ്. പ്രദേശത്ത് പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. തീരദേശ മേഖലയില്‍ കൊവിഡിനൊപ്പം കടലാക്രമണ ഭീഷണിയും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക