സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ നിരവധി പേര് അതില്‍ ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.
സമ്പൂര്‍ണ ലോക്ഡൗണ്‍ ഗുണകരമാകില്ലെന്ന് സി.പി.ഐ.എം. പ്രാദേശിക ലോക്ഡൗണ്‍ ശക്തിപ്പെടുത്തണമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് സര്‍വകക്ഷി യോഗം ചേരാനിരിക്കെയാണ് സി.പി.ഐ.എം വിലയിരുത്തല്‍.
ജോലിയില്ലാതെയും മറ്റും ആളുകള്‍ നിലവില്‍ തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ അത് സാമ്പത്തികമായും മാനസികമായും പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് സി.പി.ഐ.എം യോഗം വിലയിരുത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക