ഏതെങ്കിലും ദുരിത കാലത്താണ് കൂടെ ആരൊക്കെയുണ്ട് എന്ന് നമ്മളറിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാമ്പ് കടിച്ച കുട്ടിയെ രക്ഷിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ജിനിലിനെയും കുഞ്ഞിനെ സംരക്ഷിച്ച ഡോക്ടര്‍ മേരി അനിതയെയും അഭിനന്ദിച്ച് സംസാരിക്കവെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പാണത്തൂരിലെ വീട്ടില്‍ പാമ്പു കടിയേറ്റ കുട്ടിയെ ജിനില്‍ എന്ന പൊതുപ്രവര്ത്തകന് മറ്റൊന്നും നോക്കാതെ രക്ഷപ്പെടുത്തുന്നതിന് ശ്രമിച്ചു. തികച്ചും മാതൃകപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
രക്ഷിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചതോടെ ഒറ്റയ്ക്ക് ആയി പോയ കൊച്ചുകുട്ടിയ സംരക്ഷിച്ച കൊച്ചിയിലെ ഡോ. മേരി അനിതയെയും അദ്ദേഹം പ്രശംസിച്ചു. പി.പി കിറ്റും ധരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്ന പൊതുപ്രവര്‍ത്തകരും യുവജനങ്ങളും നമ്മുടെ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക