തന്റെ വളർത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും നടൻ അക്ഷയ് രാധാകൃഷ്ണൻ. ഇന്നലെ മുതലാണ് വീരനെ കാണാതായതെന്ന് അക്ഷയ് പറയുന്നു. വീരന്റെ അടയാളങ്ങള്‍ വച്ച് തയാറാക്കിയ പോസ്റ്ററും അക്ഷയ് പങ്കുവച്ചിട്ടുണ്ട്. വീരനെ കണ്ടെത്തുന്നവർക്ക് 20000 രൂപ പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചു.
ആരും കണ്ട് ഞെട്ടണ്ട; ഗൂഗിളിന് തെറ്റിയതാണ്, അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റീനു മാത്യൂസ്
‘ഇന്നലെ മുതൽ കാൺമാനില്ല. സ്ഥലം ആലുവ , ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് . എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക’.– വീരന്റെ ചിത്രത്തിനൊപ്പം അക്ഷയ് കുറിച്ചു.
അക്ഷയ്യുടെ സന്തതസഹചാരിയാണ് വീരൻ. വീരനൊപ്പം അക്ഷയ് ഒരു പരിപാടിക്ക് സ്റ്റേജിൽ കയറിയത് വാർത്തയായിരുന്നു. ‘18–ാം പടി’യിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് അക്ഷയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക