തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് . ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി. ഭാസ്കരൻ പറഞ്ഞു.
ഏഴുജില്ലകള്‍ വീതമുള്ള രണ്ടുഘട്ടങ്ങളായി വോട്ടെടുപ്പ് നടത്തും. വോട്ടിങ് സമയം ഒരുമണിക്കൂര്‍ നീട്ടും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ. പ്രചാരണങ്ങള്‍ക്ക് കര്‍ശനനിയന്ത്രണം ഏർപ്പെടുത്തും.
പൊതുസമ്മേളനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തും. സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്ക് മുന്‍തൂക്കം നൽകണം. രണ്ടോ മൂന്നോപേരടങ്ങുന്ന സംഘങ്ങളായി വീടുകളിലെത്തി വോട്ടുചോദിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക