73-മത് സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി വന്ദേമാതരത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. ഇന്ത്യൻ സിനിമയിലെ മുന്‍നിര താരങ്ങളും ഗായകരും പാടുന്നതിന്റെ ടീസര്‍ നടന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. എസ്.പി ബാലസുബ്രഹ്മണ്യം, ശ്രേയ ഘോഷാല്‍, ഹേമമാലിനി, ജൂഹി ചൗള, തുടങ്ങി വന്‍ താരനിര തന്നെയാണ് സോങ് ടീസറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ സിനിമ -സംഗീത മേഖലയിൽ നിന്നുള്ളവർ ചേര്‍ന്ന് ആലപിക്കുന്ന വന്ദേമാതരം സോങ് ആഗസ്റ്റ് 15നാണ് പുറത്തിറങ്ങുക. പല സ്ഥലങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണ് ഒന്നാക്കി ഒരുക്കിയിരിക്കുന്നത്. താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയകൾ വഴി പങ്കുവച്ചിരിക്കുന്ന പ്രമോ സോങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
https://www.facebook.com/watch/?v=887856271705011&t=31
പ്രതികരിക്കാൻ ഇവിടെ എഴുതുക