നീണ്ട 25 വർഷത്തിനുശേഷം പുത്തൻ ഫീച്ചറുകളും ആയി വിപണിയിൽ തിരിച്ചെത്തി നോക്കിയ 3210. നോക്കിയ ഫോണിന്റെ നിർമ്മാതാക്കളായ എച്ച് എംഡി ഗ്ലോബൽ ആണ് പുതിയ നോക്കിയ ഫീച്ചർ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 4ജി കണക്ടിവിറ്റിയോടു കൂടി അവതരിപ്പിച്ചിരിക്കുന്ന പുതിയ മോഡൽ എച്ച് എംഡി ‘നോക്കിയ 3210’ എന്ന പേരിലാണ്അവതരിപ്പിച്ചിരിക്കുന്നത്.
1999 ലാണ് ജനപ്രിയ ഫീച്ചർ ഫോണായ നോക്കിയ ആദ്യമായി വിപണിയിൽ എത്തുന്നത്. പരിഷ്കരിച്ച സ്നേക്ക് ഗെയിമിനൊപ്പം യൂട്യൂബ് ഷോർട്സ്, ന്യൂസ്, വെതർ തുടങ്ങിയ ക്ലൗഡ് അധിഷ്ഠിത ആപ്പുകളും ഫോണിൽ ഉണ്ട്. നിലവിൽ യൂറോപ്പിലെ തെരഞ്ഞെടുത്ത വിപണികളിൽ മാത്രം അവതരിപ്പിച്ചിട്ടുള്ള നോക്കിയ 3210 ന് യുകെയിൽ 75 പൗണ്ട് ആണ് വില വരുന്നത്.
വയർലെസ് ഇയർഫോണുകൾ ഉപയോഗിക്കാനാകുന്ന ബ്ലൂടൂത്ത് 5.0 സൗകര്യമുള്ള ഫോണിൽ 2.5 ഇഞ്ച് കളർ ഡിസ്പ്ലേ, രണ്ട് എംപി പ്രൈമറി ക്യാമറ, എൽഇഡി ഫ്ലാഷ് തുടങ്ങിയ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1450 എം എ എച്ച് ബാറ്ററി ഉപയോഗിച്ചിട്ടുള്ള ഫോണിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.
32 ജിബി വരെയുള്ള മൈക്രോ എസ് ഡി കാർഡും ഉപയോഗിക്കാൻ സാധിക്കും. രണ്ട് മെഗാ പിക്സൽ പിൻ ക്യാമറയും ടോർച്ചു പോലെ പ്രവർത്തിക്കുന്ന ഫ്ലാഷ് യൂണിറ്റും നൽകിയിട്ടുള്ള ഫോണിൽ നൽകിയിട്ടുള്ള മൈക്രോ എസ് ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജിനെ വികസിപ്പിക്കാനും സാധിക്കും. ഇതുകൂടാതെ യു എസ് ബി ടൈപ്പ് സി ചാർജിങ് പിന്തുണയാണ് ഫോണിന് നൽകിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക