പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍ ഇന്ത്യയുടെ ജിഡിപി എത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പരിഹാസവുമായി എത്തിയിരിക്കുന്നത്.
‘മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്’ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 2019ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം ഉപയോഗിച്ചാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. നാരായണ മൂര്‍ത്തിയുടെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ടും തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് അദ്ദേഹം.
കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ ശേഖരിച്ച് പൊലീസ്, വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
1947ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ ജിഡിപി എത്തുമെന്ന് തിങ്കളാഴ്ചയാണ് നാരായണ മൂര്‍ത്തി പറഞ്ഞത്. ഇന്ത്യയുടെ ജിഡിപി ചുരുങ്ങിയത് അഞ്ചു ശതമാനമെങ്കിലും കുറയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക