അയോധ്യയിലെ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
്അയോധ്യയില് കഴിഞ്ഞ ദിവസം നടന്ന ക്ഷേത്ര നിര്‍മാണ ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മഹന്ത് നൃത്യഗോപാല്‍ ദാസ് പങ്കെടുത്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.
മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മെഡിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങള്‍ ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക