അമല പോള്‍ നായികയായി അഭിനയിച്ച ചിത്രം ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ശ്രദ്ധ കപൂര്‍ ആയിരിക്കും ചിത്രത്തില്‍ അമല അവതരിപ്പിച്ച കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമലാ പോളിന്റെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളിലൊന്നാണ് ആടൈ. രത്ന കുമാര്‍ ആണ് ആടൈ സംവിധാനം ചെയ്തത്. അദ്ദേഹം തന്നെയാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുകയെന്നും സൂചനയുണ്ട്.
ആടൈയുടെ തമിഴ് പതിപ്പ് ഇറങ്ങിയ സമയത്ത് തന്നെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബോളിവുഡ് താരം കങ്കണ റണാവത് ആയിരിക്കും ചിത്രത്തില്‍ നായികയായി എത്തുകയെന്നായിരുന്നു മുൻപ് പുറത്തുവന്ന വാർത്തകൾ. എന്നാല്‍ നിര്‍മാതാവായ അരുണ്‍ പാണ്ഡ്യന് ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.
നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നപ്പോള്‍ അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ‘ആടൈ’ തന്നെ തേടിയെത്തിയതെന്ന് അമല പോൾ നേരത്തേ തന്നെ പറഞ്ഞിരുന്നു. ചിത്രം തുടക്കത്തിൽ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാൽ അമലയുടെ കഥാപാത്രവും അഭിനയവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക