മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ കോവിഡ് ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ്. നിലവില്‍ അന്തിക്കാട്ടെ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയാണ് മന്ത്രി. കോവിഡ് ഇല്ലെങ്കിലും നിരീക്ഷണത്തില്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറം കളക്ടർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ കരിപ്പൂർ വിമാനത്താവളം സന്ദർശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
കോവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആന്റിജന്‍ പരിശോധനക്ക് വിധേയരായി. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി ഇ പി ജയരാജന്, കെ കെ ശൈലജ, എ കെ ശശീന്ദ്രന്, എ സി മൊയ്തീന്, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്, ഡോ കെ ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കോവിഡ് ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക