ബോളിവുഡ് താരം സൽമാൻ ഖാനെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. താരത്തിന്റെ ‘Bainh Human’ എന്ന ബ്രാൻഡിൽ അടുത്തിടെ മാസ്കുകൾ പുറത്തിറക്കയിരുന്നു. ഇതിന് പിന്നാലെയാണ് സൽമാൻ ഖാനെതിരെ സൈബർ ആക്രമണം
‘നിങ്ങള്‍ ഇപ്പോഴും മനുഷ്യൻ തന്നെയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ ?എന്നായിരുന്നു ഒരാളുടെ പ്രതികരണം.. ഇത്രയും കാലം നിങ്ങൾ മാസ്കിനുള്ളിൽ തന്നെയായിരുന്നല്ലോ എന്നും ഇയാൾ ചോദിക്കുന്നു. സൽമാൻ ഖാൻ പ്രതി സ്ഥാനത്തുള്ള വാഹന അപകടം കേസ് അടക്കം മുൻകാല ചരിത്രങ്ങൾ അക്കമിട്ട് നിരത്തിയാണ് വിമർശനം രൂക്ഷമാകുന്നത്. ‘ഇപ്പോൾ നിങ്ങൾ മാസ്കിനുള്ളിൽ മുഖം ഒളിപ്പിക്കുന്നു.. തന്റെ പൊള്ളത്തരം ലോകത്തില്‍ നിന്നും മറയ്ക്കുന്നതിനാണ് ഈ മാസ്കെന്നും ചിലർ വിമർശിക്കുന്നു..
ക്രിമിനൽ ആയ ഒരാൾ പത്തു രൂപയുടെ സന്നദ്ധ പ്രവർത്തനം നടത്തി ആയിരം രൂപ ചിലവഴിച്ച് അത് പ്രൊമോട്ട് ചെയ്യുന്നു എന്നായിരുന്നു മറ്റൊരു പ്രതികരണം. തന്റെ പേരിലുള്ള വിവിധ കേസുകളിൽ നിന്ന് ഒളിച്ചോടാനായി ഈ ‘ക്രിമിനൽ’ മാസ്കിനുള്ളിൽ മുഖം മറയ്ക്കുന്നു എന്നായിരുന്നു മറ്റൊരു വിമർശനം..
ഭാഭിജി പപ്പടത്തിനും ഗോമൂത്രത്തിനും പിന്നാലെ ചെളിയും ശംഖും; വിചിത്ര നിര്‍ദേശവുമായി ബിജെപി എംപി!
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സൽമാൻ ഖാൻ വീണ്ടും വിമർശനങ്ങൾക്ക് നടുവിലാകുന്നത്. ബോളിവുഡിലെ താരാധിപത്യവും സ്വജനപക്ഷപാതവുമാണ് സുശാന്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. ഇക്കാര്യവുമായി ബന്ധപ്പെടുത്തിയായിരുന്നു സൽമാന് വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക