വാട്സ്ആപ്പിന്റെ കടുത്ത എതിരാളിയായ ടെലഗ്രാമിൽ പുതിയ ഫീച്ചർ വരുന്നു. വീഡിയോ കോളിങ് സംവിധനമാണ് ടെലിഗ്രാം കൊണ്ടുവരാൻ പോകുന്നത്. വോയ്സ് കോളുകൾ അവതരിപ്പിച്ച് നാല് വർഷത്തിന് ശേഷംമാണ് ടെലിഗ്രാം അതിന്റെ മെസേജിങ് സർവ്വീസിലേക്ക് വീഡിയോ കോളിങ് ഫീച്ചർ കൂടി ചേർക്കാൻ പോകുന്നത്. ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളുടെ വിഭാഗത്തിൽ വാട്സ്ആപ്പിന് ഏറെ വെല്ലുവഴി ഉയർത്തുന്ന ആപ്പാണ് ടെലഗ്രാം.
റിപ്പോർട്ടുകൾ പ്രകാരം, ടെലഗ്രാമിന്റെ വീഡിയോ കോളിംഗ് ഇന്റർഫേസ് മറ്റ് പ്ലാറ്റ്ഫോമുകളുടേതിന് സമാനമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ബാക്ക് ക്യാമറയും ഫ്രണ്ട് ക്യാമറയും സ്വിച്ച് ചെയ്യുന്നതിനായി ഓൺ-സ്ക്രീൻ ബട്ടൺ, വീഡിയോ ടോഗിൾ, മ്യൂട്ട്, ക്ലോസ് ബട്ടൺ എന്നിവയാണ് വീഡിയോ കോളിങിലുള്ള പ്രധാന സവിശേഷതകൾ. ചെറിയ വിൻഡോയിൽ കാണുന്ന കോളിലുള്ള ആളുകളെ വലിയ വിൻഡോയിലേക്ക് മാറ്റാനും തിരികെ മാറ്റാനും ഒരു ടാപ്പ് മാത്രം മതി.
ടെലിഗ്രാം ബീറ്റ വേർഷൻ APK ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ ഇതേ ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ആളുകളുമായി വീഡിയോ കോളിങിൽ ഏർപ്പെടാൻ സാധിക്കും. ഒന്നിലധികം സുഹൃതത്തുക്കളുടെ പക്കൽ ഈ ആപ്പിന്റെ ബീറ്റ വേർഷൻ ഉണ്ടെങ്കിൽ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാനും സാധിക്കും. അപ്ലിക്കേഷനിലെ ഗ്രൂപ്പിൽ വീഡിയോ കോൾ ചെയ്യുന്നതിന് ത്രീ-പോയിന്റ് ബട്ടൺ ടാപ്പുചെയ്യുക. (മുകളിൽ വലത് കോണിൽ). അതിൽ കാണുന്ന വീഡിയോ കോൾ ഐക്കൺ ടാപ്പ് ചെയ്യുക.
ബീറ്റ വേർഷനിൽ മാത്രം വന്ന സവിശേഷത ആയതിനാൽ ഈ ഫീച്ചർ എല്ലാവർക്കുമായി എപ്പോഴാണ് ലഭ്യമാവുക എന്ന് പറയാനാവില്ല.
വീഡിയോ കോളുകൾക്കിടയിൽ ഇയർപീസിൽ നിന്ന് പുറത്തുവരുന്ന ഓഡിയോ സ്പീക്കറിൽ നിന്നല്ലെന്ന് ബീറ്റ വേർഷൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾ അറിയിച്ചിട്ടുണ്ട്. ഇത് കമ്പനി പരിശോധിച്ച് വരികയാണ്. പിക്ചർ-ഇൻ-പിക്ചർ (പിപി) മോഡിലും ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക