അജ്ഞാത വിലാസത്തിൽ നിന്നു നിങ്ങൾക്ക് പച്ചക്കറി, പഴവർഗ വിത്തുകൾ ലഭിച്ചിട്ടുണ്ടോ? തപാലിലോ ഓൺലൈനായോ ലഭിക്കുന്ന ഇത്തരം അജ്ഞാത വിത്തുകളിൽ ജാഗ്രത വേണമെന്ന് കേന്ദ്ര കൃഷി വകുപ്പ്.
മണ്ണിന് പോലും ദോഷം ചെയ്യുന്ന ഇത്തരം വിത്തുകൾ കത്തിച്ചു കളയാനാണ് കൃഷി ഓഫീസർമാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്.
മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടാനും വിള നാശത്തിനും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്ന ഘടകങ്ങൾ ഇത്തരം വിത്തുകളിൽ ഉണ്ടാകാമെന്ന കേന്ദ്ര കൃഷി വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ഇത്തരം വിത്തു പാക്കറ്റുകൾ ലഭിച്ചാൽ കർഷകർ കൃഷിഭവനെ അറിയിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക