ബാഹുബലിക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ ഇതിഹാസ കഥാപാത്രമാകാന്‍ ഒരുങ്ങി തെന്തിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ്.
ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രവുമായാണ് അദ്ദേഹം അടുത്തതായി എത്തുന്നത്. ത്രിഡി ആക്ഷന്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് ‘ആദിപുരുഷ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന 22-ാം ചിത്രമാണിത്.
ബോളിവുഡ് ചിത്രം തന്‍ഹാജിയുടെ സംവിധായകനും റെട്രോഫൈല്‍ പ്രോഡക്ഷന്‍ കമ്ബനി സ്ഥാപകനുമായ ഓം റൗട്ടാണ് സിനിമ ഒരുക്കുന്നത്. പ്രഭാസ്- ഓം റൗട്ട് കൂട്ടുകെട്ടിലിറങ്ങുന്ന ആദിപുരുഷിന്റെ മോഷന്‍ പോസ്റ്റര്‍ പ്രഭാസ് തന്ന സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. ടി- സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്ന രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ സിനിമ കൂടിയാണ് ‘ആദിപുരുഷ്’ എന്ന ത്രീഡി ചിത്രം.
ഹിന്ദിയിലും തെലുങ്കിലുമാണ് സിനിമ ഒരുങ്ങുന്നത്. തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേയ്ക്കും ചിത്രം ഡബ് ചെയ്ത് പ്രദര്ശനത്തിനെത്തിക്കുന്നുമുണ്ട്. പ്രഭാസിന്റെ പ്രതിനായകനായി വേഷമിടുക ബോളിവുഡ് താരമാണെങ്കിലും അതാരായിരിക്കുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022 ല്‍ ചിത്രം തിയറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക