ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 25 വരെയായി നീട്ടി. കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാനുള്ള സമയപരിധിയും 25 വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം www.dhsekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് അവരുടെ സ്കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.
അതേസമയം ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി/ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി/ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സേ/ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ സെപ്റ്റംബര്‍ 22ന് ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി/എഎച്ച്എസ്എല്‍സി/എസ്എസ്എല്‍സി (ഹിയറിംഗ് ഇംപയേര്‍ഡ്)/ടിഎച്ച്എസ്എല്‍സി(ഹിയറിംഗ് ഇംപയേര്‍ഡ്) സേ പരീക്ഷകളും സെപ്റ്റംബര്‍ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം www.keralapareekshabhavan.in ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക