നായകനും വില്ലനും സഹതാരവുമെല്ലാമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് സിദ്ദിഖ്. 80 കളിൽ സിനിമയിലേക്ക് എത്തിയ സിദ്ദിഖിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പഴയൊരു ചിത്രമാണ്. ആരും കാണാത്ത 40 വർഷം മുൻപുള്ള തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.
40 വർഷത്തെ മാറ്റം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് ചെയ്തത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനൊപ്പം തന്റെ ഇപ്പോഴത്തെ ചിത്രം കൂടി ചേർത്താണ് അദ്ദേഹം കൊടുത്തിരുന്നത്. മുടി നീട്ടി വളർത്തി പഴയ സ്റ്റൈലിലുള്ളതായിരുന്നു ചിത്രം. ആരാധകരെല്ലാവരും താരത്തിന്റെ പഴയ ഫോട്ടോ കണ്ട് അമ്പരന്നു.
താരത്തിന്റെ മുടിയെക്കുറിച്ചായിരുന്നു പലരുടെയും ചർച്ച. ‘എന്തോരം മുടിയുണ്ടായിരുന്ന ആളാണ് സിദ്ദിക്ക’ എന്നു പലരും കമന്റായി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
സിദ്ദിഖും ആരാധകരുടെ ചില അഭിപ്രായങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ട്. ഇതാരാണെന്ന് കണ്ടു പിടിക്കാമോ എന്നുള്ള ചോദ്യങ്ങളുമായി ചിത്രം സിനിമാഗ്രൂപ്പുകളിൽ പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക