കഴിഞ്ഞ ആഗസ്റ്റ് 15ന് ആണ് മുൻ ഇതിഹാസ ഇന്ത്യൻ നായകൻ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി താരങ്ങളും പ്രമുഖരും ധോണിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കമ്രാന്‍ അക്മല്‍ ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.
ധോണിയെപ്പോലൊരു നായകനെയാണ് പാകിസ്താന് ടീമിന് വേണ്ടത്. കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ടീമിനെ ഏറെ മുന്നോട്ടുകൊണ്ടുപോയി. നായകപദവി അനായാസം കൈകാര്യം ചെയ്തു. കമ്രാൻ പറയുന്നു.
സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ലഭിച്ചതുപോലെ മികച്ചൊരു വിരമിക്കല്‍ മത്സരം അദ്ദേഹത്തിന് വേണം. ലോക ക്രിക്കറ്റില്‍ ധോണിയെപ്പോലൊരു താരം അപൂര്‍വമാണ്. ടീം തോറ്റാലും ജയിച്ചാലും നായകനെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാന്‍ പലരും ശ്രമിക്കുമ്പോള്‍ ധോണി ടീമിനെ കെട്ടിപ്പടുത്ത് അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിലൂടെ ടീമിനെ മികച്ച നിലയിലെത്തിച്ചു. അദ്ദേഹം വളര്‍ത്തിയെടുത്ത താരങ്ങളെ നോക്കുക. അവര്‍ എന്നും മികച്ചവരായിരുന്നു. കമ്രാൻ ചൂണ്ടിക്കാട്ടുന്നു.
നമുക്ക് മുന്നിലുള്ള മികച്ച ഉദാഹരണമാണ് ധോണി. ക്രിക്കറ്റ് കളിക്കുന്നു എന്നതിലുപരിയായി ഒരു ടീമിനെ തന്നെ സൃഷ്ടിച്ച് ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകാന്‍ ധോണിക്കായി. പാകിസ്താന്റെ നായകന്മാര്ക്കും ഇതേ മനോഭാവം വേണം. കമ്രാന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക