ഇസ്ലാമോഫോബിയ പ്രമേയമാക്കി ഒരുക്കിയ ‘മുൽക്ക്’ എന്ന സിനിമയ്ക്കു ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്ത സിനിമായായിരുന്നു ആര്‍ട്ടിക്കിള്‍ 15. ജാതീയതയ്ക്കെതിരെ ആഞ്ഞടിക്കുന്ന സിനിമ 2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദലിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് പറഞ്ഞത്. ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്.
അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ച് നടി രേവതി സമ്പത്ത്
ഇപ്പോഴിതാ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ആര്‍ട്ടിക്കിള്‍ 15 വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ് എന്ന വാർത്തകൾ വന്നിരിക്കുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം ഏറ്റെടുത്തിരിക്കുന്നത് ബോളിവുഡ് സംവിധായകന് ബോണി കപൂറാണ്. ചിത്രത്തില്‍ തല അജിത് നായകനായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട് എങ്കിലും ഇപ്പോള്‍ ഉദയനിധി സ്റ്റാലിനെ നായകനായി തിരഞ്ഞെടുത്തിരിക്കുകയാണ്. അരുണ്‍രാജ കാമരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഓഫീസറുടെ വേഷമാണ് ഉദയനിധി സ്റ്റാലിന് കൈകാര്യം ചെയ്യുന്നത്. സീ സ്റ്റുഡിയോസും ബേവ്യൂ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു; കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും
ഇന്ത്യയിലെ ജാതീയതയും ദളിതർ നേരിട്ടു കൊണ്ടിരിക്കുന്ന ആക്രമണവുമൊക്കെ ചിത്രം ചർച്ച ചെയ്തിരുന്നു. ചിത്രത്തിൽ ബ്രാഹ്മണനായ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ആയുഷ്മാൻ ഖുറാന എത്തിയത്. ഇഷ തൽവാറും തമിഴ് നടൻ നാസറും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക