കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. കഴിഞ്ഞ ദിവസം ജില്ലയില്‍ 395 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 377 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗം ബാധിച്ചവരില്‍ 13 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.
അറിയുക ചെറുനാരങ്ങയുടെ അത്ഭുതപ്പെടുത്തുന്ന ഈ ഗുണങ്ങൾ
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 2818 ആയി. 240 പേര് പുതുതായി രോഗമുക്തി നേടി. കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്. രോഗവ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക