ലൈഫ് മിഷനിലെ വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കും. തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്, അഡീഷണല്‍ സെക്രട്ടറി പാറ്റ്സി, ലൈഫ് മിഷന് സിഇഒ യു. വി. ജോസ് എന്നിവരെ വിളിച്ചു വരുത്തി മുഖ്യമന്ത്രി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തെ സംബന്ധിച്ചുള്ള വിശദമായ അന്വഷണം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിനു മുന്നോടിയായി വടക്കാഞ്ചേരി ഭവന സമുച്ചയ പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും സമാഹരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
യുഎഇയിലെ റെഡ്ക്രെസന്റിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മിക്കുന്ന വടക്കാഞ്ചേരി ഭവന സമുച്ചയ നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അന്വേഷണത്തിനൊരുങ്ങുകയാണ് സര്‍ക്കാര്‍. വകുപ്പുതല അന്വേഷണം, ചീഫ് സെക്രട്ടറിതല അന്വേഷണം, വിജിലന്‍സ് അന്വേഷണം ഇതില്‍ ഏതു വേണമെന്ന് തീരുമാനിക്കുക മുഖ്യമന്ത്രിയാവും. പ്രതിപക്ഷമാകട്ടെ സിബിഐ അന്വഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നില്‍ക്കുകയാണ്. വിവാദങ്ങളിലുടെ പുകമറ പരത്താനാണ് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ശ്രമമെന്നും ഇതിനെതിരെ ജനങ്ങളോട് മന്ത്രിമാര്‍ നേരിട്ട് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക