നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി സ്റ്റെഫി ലിയോൺ. അരയന്നങ്ങളുടെ വീട്, അഗ്നിപുത്രി, വിവാഹിത, ഇഷ്ടം, സാഗരം സാക്ഷിയായി തുടങ്ങിയ സീരിയലുകളിൽ ഇതിനോടകം അഭിനയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് സ്റ്റെഫി. ഇതിൽ തന്നെ അരയന്നങ്ങളുടെ വീടിലെ ലില്ലികുട്ടി എന്ന കഥാപത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്.
സംവിധായകൻ ലിയോൺ കെ തോമസിന്റെ ഭാര്യയാണ് സ്റ്റെഫി. പലരും സ്റ്റെഫിയോട് ഇടക്കൊക്കെ തമാശയ്ക്ക് കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമാണ്, സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ്. ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ. ‘എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്.
‘കുഞ്ഞ് അതിഥി എത്തുന്നു..’ – ഗർഭിണിയായതിന്റെ സന്തോഷം ആരാധകർക്കൊപ്പം പങ്കുവെച്ച് പേളി മാണി
സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ സ്റ്റെഫി ലിയോണിന് എന്ന്..! എനിക്ക് സണ്ണി ലിയോണുമായി യാതൊരു ബന്ധവുമില്ല. എന്റെ ഭർത്താവിന്റെ പേരാണ് ലിയോൺ, ലിയോൺ കെ തോമസ്. അപ്പോൾ സ്വാഭാവികമായി എന്റെ പേരിന്റെ കൂടെ വരണ്ട പേരല്ല അത്. ഞാൻ സണ്ണി ലിയോണിന്റെ ആരുമല്ല. ഞാൻ ലിയോൺ കെ തോമസ്സിന്റെ സ്വന്തം സ്റ്റെഫി ലിയോൺ.
ഞാൻ വളരെ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന പേരാണിത്. ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിന് വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ടത്. പ്രണയിച്ച് അങ്ങനെ നടന്നിട്ടൊന്നുമില്ല. പക്ഷേ സ്നേഹമായിരുന്നു. രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു.
ആദ്യമായി പ്രണയം തുറന്നുപറഞ്ഞത് ലിയോൺ ചേട്ടനാണ്. അഭിനയിക്കാനുള്ള ഫുൾ സപ്പോർട്ട് തരുന്നത് എനിക്ക് പുള്ളിയാണ്. ഞാൻ ജോസ്മോൻ എന്നാണ് ലിയോൺ ചേട്ടനെ വിളിക്കുന്നത്. എന്നെ ജോസ്മോളൂ എന്നും..’, സ്റ്റെഫി പറഞ്ഞു. അഗ്നിപുത്രിയാണ് ആദ്യ സീരിയൽ. ഇതുവരെ സ്റ്റെഫി ആറ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 2-3 സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക