ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഒ പി വിഭാഗത്തിന്റെയും പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. ആരോഗമന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിക്കും.
എംഎല്‍എമാരായ പി ജെ ജോസഫ്, എസ് രാജേന്ദ്രന്, ഇ എസ് ബിജിമോള്‍, മുന്‍ എംപി അഡ്വ. ജോയ്സ് ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ് എന്നിവരും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളും വിവിധ കക്ഷിനേതാക്കളും ആശുപത്രി വികസന സമിതിയംഗങ്ങളും ആരോഗ്യവകുപ്പ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക