സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിടുകയാണെന്ന് റിപ്പോർട്ട്. താരം ക്ലബിനോട് തീരുമാനം അറിയിച്ചു കഴിഞ്ഞെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ക്ലബ് അടിയന്തര ബോർഡ് യോഗം ചേരുന്നു. ക്ലബുമായുള്ള കരാർ താൻ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാർ.
എന്നാൽ, സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
2004ൽ തുടങ്ങിയ ആ യാത്ര ഒന്നര പതിറ്റാണ്ടിലധികമാണ് നീണ്ടു നിന്നത്. 2001ൽ ക്ലബിലെത്തിയത് പരിഗണിച്ചാൽ രണ്ട് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് മെസി അവസാനിപ്പിക്കുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടെ താരങ്ങളുടെ ശമ്പളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് താരങ്ങളെ കുറ്റപ്പെടുത്തിയ സംഭവത്തിൽ മെസി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക