തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് 26കാരിയെ ബലാത്സംഗം ചെയ്തു. ആറു പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.
തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയിലാണ് സംഭവം. സഹോദരിയുടെ ചികിത്സയ്ക്കായാണ് 26കാരി നിസാമാബാദില്‍ എത്തിയത്. ചികിത്സയ്ക്ക് ആവശ്യമായ പണം നല്കി സഹായിക്കാമെന്ന വ്യാജേന അടുത്തുകൂടിയ സംഘമാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
സംഘത്തിന്റെ വാക്ക് വിശ്വസിച്ച് ഇവരോടൊപ്പം പോയ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
രാത്രി ഒന്നരയോടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട സംഘത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനുളള ശ്രമത്തിനിടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതി സംഭവം വിശദീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ പിടികൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക