ദുബായ്: ദുബായിൽ അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യാപിച്ചു. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. ‘റിട്ടയര്‍മെന്റ് ഇന്‍ ദുബൈ’ എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് വിസയ്ക്കായി അപേക്ഷ നല്‍കാം.
ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ചൈനീസ് കളിപ്പാട്ടങ്ങളും നിരോധിക്കാനൊരുങ്ങി ഇന്ത്യ
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശ പ്രകാരം ദുബായ് ടൂറിസം വകുപ്പും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍ഡ് ഫോറിന് അഫയേഴ്സും ചേര്‍ന്നാണ് പുതിയ വിസാ പദ്ധതി ആരംഭിക്കുന്നത്.
https://www.retireindubai.com എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ക്ക് നിക്ഷേപങ്ങളില്‍ നിന്നോ പെന്‍ഷനായോ പ്രതിമാസം 20,000 ദിര്‍ഹം വരുമാനമോ 10 ലക്ഷം ദിര്‍ഹം സമ്പാദ്യമോ അല്ലെങ്കില്‍ ദുബായില്‍ 20 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന ഭൂസ്വത്തോ കെട്ടിടമോ സ്വന്തം പേരിലുണ്ടാവണം എന്നാണ്
നിബന്ധന.അപേക്ഷ അയക്കുന്നതിനു മുൻപ് നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. അപേക്ഷ നിരസിച്ചാല്‍ 30 ദിവസത്തിനകം ഇന്‍ഷുറന്‍സിനായി മുടക്കിയ തുക തിരികെ നല്‍കും. അഞ്ചുവര്‍ഷം കൂടുമ്പോൾ വിസ ഓണ്‍ലൈനായി പുതുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക