ലോകത്തിലെ തന്നെ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് ഈ വര്‍ഷം ആദ്യമായി ടൈ ബ്രേക്കര്‍ നഷ്ടമായെങ്കിലും യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കെയ്ല്‍ എഡ്മണ്ടിനെ മറികടന്നാണ് ഈ വിജയം കരസ്തമാക്കിയത്.
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി വാട്സാപ്പ്
മത്സരത്തിൽ 6-7 (5), 6-3, 6-4, 6-2 എന്ന സ്കോറിനാണ് ജോക്കോവിച്ച് വിജയിച്ചത്. അടുത്ത മത്സരത്തില്‍ ജര്‍മ്മനിയുടെ ജാന്‍-ലെനാര്‍ഡ് സ്ട്രഫിനെ നേരിടും. ജാന്‍-ലെനാർഡ് കഴിഞ്ഞ മത്സരത്തില്‍ യുഎസ്എയുടെ മൈക്കല്‍ മമോയെ 6-2, 6-2, 7-5ന് തോല്‍പ്പിച്ചു.
തന്റെ നാലാമത്തെ യുഎസ് ഓപ്പണ്‍ കിരീടം പിന്തുടരുന്ന ജോക്കോവിച്ചിന് ഒരു മണിക്കൂറിലധികം നീണ്ട ആദ്യ സെറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് ശക്തമായി തിരിച്ചുവരവ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക