വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കങ്കണ. അടുത്ത സെപ്റ്റംബര്‍ 9 ന് താന്‍ മുംബൈയിലെത്തുമെന്നും തടയാന്‍ കഴിയുമെങ്കില്‍ തടഞ്ഞോളുവെന്നുമാണ് കങ്കണയുടെ നിലപാട്.
നിരവധി പേര് എന്നെ ഭീഷണിപ്പെടുത്തുന്നു. മഹാരാഷ്ട്ര ആരൂടെയും പിതൃസ്വത്തല്ല. സെപ്റ്റംബര്‍ 9 ന് ഞാന്‍ മുംബൈയിലെത്തും. ധൈര്യമുള്ളവര്‍ ഒന്നു തടഞ്ഞു നോക്ക്- കങ്കണ ട്വീറ്റ് ചെയ്തു.
മറാത്ത സംസ്കാരത്തിന്റെ പെരുമ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മഹാരാഷ്ട്രയുടെ സ്വത്തെന്നും ആ അര്‍ഥത്തില്‍ താനൊരു മറാത്ത വംശജയാണെന്ന കാര്യത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കങ്കണ ചൂണ്ടിക്കാട്ടി.
നേരത്തേ കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. തലയ്ക്ക് സ്ഥിരതയില്ലാത്ത ‘മെന്റല്‍ കേസാണ്’ കങ്കണയെന്നാണ് സഞ്ജയ് പറഞ്ഞത്. ഇന്ത്യ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുംബൈ നഗരത്തെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ച നടി കങ്കണ റണൗത്തിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. മുംബൈയില്‍ ജീവിക്കാന്‍ നടിയ്ക്ക് അവകാശമില്ലെന്നുവരെ നിരവധി പേര് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക