ഗ്ലോസ്റ്ററിന്റെ പരീക്ഷണയോട്ടം ഔദ്യോഗികമായി തുടങ്ങിയെന്ന് അറിയിക്കുന്ന 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ ടീസര്‍ എംജി മോട്ടോഴ്സ് പുറത്തിറക്കി. കമ്പനി അടുത്തിടെ ടീസറുകള്‍ പുറത്തുവിട്ടിരുന്നു.
എംജി ഇന്ത്യയിലെത്തിക്കുന്ന നാലാമത്തെ വാഹനമായ ഗ്ലോസ്റ്റര്‍ ഉടന്‍ എത്തും.
റെക്കോഡ് വില്‍പ്പന നടത്തി ഹോണ്ട ടൂ വീലര്‍; 4 ലക്ഷം കടന്ന് ഓഗസ്റ്റിലെ വില്‍പ്പന
ഈ ടീസറില്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം തുറക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളും കാണാം. മുമ്പ് പുറത്തുവിട്ട ടീസറുകളില്‍ ഈ വാഹനത്തിലെ മറ്റൊരു പ്രത്യേകതയായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിരുന്നു.
ഗ്ലോസ്റ്റര്‍ ഇന്ത്യയില്‍ എത്തുന്നത് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും. ഇത് 218 ബിഎച്ച്പി പവറും 480 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് ഇതിലുണ്ടാവും. ചൈനയില്‍ എംജി എത്തിച്ചിട്ടുള്ള മാക്സസ് ഡി90 എന്ന വാഹനത്തിന്റെ മറ്റൊരു പതിപ്പായിരിക്കും ഗ്ലോസ്റ്റര്‍.
ഹാച്ച്ഡോറില്‍ ഫോര്‍ വീല്‍ ഡ്രൈവ്, എ.ഡി.എ.എസ് ബാഡ്ജിങ്ങുകള് നല്‍കിയിട്ടുണ്ടെന്ന് എംജി ഗ്ലോസ്റ്ററിന്റെ പരീക്ഷണയോട്ട ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം(എ.ഡി.എ.എസ്) സംവിധാനം അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക