ബംഗളൂരു മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയിയുടെ ബന്ധുവായ ആദിത്യയും പ്രതിപ്പട്ടികയില്‍. കൂടാതെ വിവിധ രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളും പ്രതിപ്പട്ടികയിലുണ്ട്. നാര്‍ക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണവും സമാന്തരമായി പുരോഗമിക്കുന്നുണ്ട്. നഗരത്തില്‍ വിവിധയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍സിബി പരിശോധന നടത്തി. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്ന് സിവില്‍ കേസുകളില്‍ മോദിയെ ഒഴിവാക്കണമെന്ന് കോടതി
മാത്രമല്ല, സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി നോട്ടീസ് നല്കി. രണ്ട് കന്നഡ നടിമാര്‍ക്കാണ് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജിംറീന്‍ ആഷിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സൂചനകളുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് എന്‍സിബി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക