മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിയെ ഇന്ന് ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യും.ഹാജരാകണമെന്നാവശ്യപ്പെട്ട് നടിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നടിയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യും .
അതേസമയം നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും . മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചെന്ന കുറ്റമാണ് കേസിൽ രാഗിണി ദ്വിവേദിക്ക് ചുമത്തിയിട്ടുള്ളത്.
മുഹമ്മദ് അനൂപ് പ്രതിയായി എൻസിബി രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാർട്ടി നടത്തിയെന്നും കണ്ടെത്തിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക