ജീപ്പ് ഇപ്പോൾ റാങ്ലർ ശ്രേണിയിലേക്ക് ഒരു PHEV വേരിയൻറ് ചേർത്തിരിക്കുകയാണ്. ഇത് 2021 മോഡൽ വർഷത്തിൽ ലഭ്യമാവും.”പതിവ്” മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ റാങ്ലർ 4xe – ൽ വളരെ കുറച്ച് ദൃശ്യ വ്യത്യാസങ്ങൾ മാത്രമേയുള്ളൂ. 4xe വേരിയന്റിന് നീല നിറമുള്ള ടൗ ഹുക്കുകൾ, ഹൂഡിൽ നീല ഘടകങ്ങൾ, വിനൈൽ ബാഡ്ജിംഗിന്റെ രൂപരേഖ എന്നിവ ലഭിക്കുന്നു.
ഇതുകൂടാതെ, ഇന്റീരിയർ ട്രിം ഹൈലൈറ്റുകൾക്കും അപ്ഹോൾസ്റ്ററിയിൽ സ്റ്റിച്ചിംഗിനും ഇതിൽ നീല നിറം ഉപയോഗിക്കുന്നു.
പുതിയ 2021 ജീപ്പ് റാങ്ലർ 4xe 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു, ഇത് 5,250 rpm -ൽ പരമാവധി 270 bhp കരുത്തും, 3,000 rpm -ൽ 400 Nm പരമാവധി torque എന്നിവ ഉത്പാദിപ്പിക്കുന്നു.
44 bhp കരുത്തും, 53 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇലക്ട്രിക് മോട്ടോറും, കൂടാതെ 134 bhp കരുത്തും, 245 Nm torque ഉം വികസിപ്പിക്കുന്ന ട്രാൻസ്മിഷൻ ട്രാക്ഷൻ മോട്ടോറുമായി പെട്രോൾ യൂണിറ്റ് ജോടിയാക്കുന്നു. സജ്ജീകരണം എട്ട് സ്പീഡ് ട്രാൻസ്മിഷനുമായി വരുന്നു.
റാങ്ലർ 4xe -ലെ ബാറ്ററി പായ്ക്കിൽ 400V, 17 കിലോവാട്ട് ലിഥിയം അയൺ യൂണിറ്റ് അടങ്ങിയിരിക്കുന്നു, ഇത് രണ്ടാം നിര സീറ്റുകൾക്ക് അടിയിൽ സ്ഥാപിച്ചിരിക്കുന്നു. ജീപ്പ് പിന്നിലെ സീറ്റുകൾ പുനർരൂപകൽപ്പന ചെയ്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക