മനുഷ്യന്റെ ജനിതകഘടനയുടെ (Human genome ) ശ്രേണിയെ പൂർണമായി വരച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും അവ വിശകലനം ചെയ്യാനുള്ള അറിവും ഇന്നു ശാസ്ത്രം സ്വായത്തമാക്കിയിരിക്കുകയാണ്. മനുഷ്യൻ ഭ്രൂണാവസ്ഥയിലായിരിക്കുമ്പോൾ തന്നെ അവന്റെ ജനിതകചിത്രശ്രേണി പരിശോധിച്ച് ഗുണദോഷമേഖലകൾ കണ്ടെത്തി ജീനുകളിൽ അനുയോജ്യമായ തിരുത്തലുകൾ (Gene editing) വരുത്താനുള്ള കഴിവും ശാസ്ത്രത്തിനിന്നുണ്ട്.
ഐ.എച്ച്.ആര്.ഡി ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ക്രിസ്പർ (CRISPR) എന്ന ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ ദോഷകരമായ ജീനുകളെ അല്ലെങ്കിൽ ജനിതകശ്രേണിയിലെ നിശ്ചിത ഭാഗങ്ങളെ ഭ്രൂണമായിരിക്കുന്ന സമയത്തു തന്നെ കോശങ്ങളുടെ ജനിതകത്തിൽ നിന്ന് നീക്കം ചെയ്യാം. ഇതിലൂടെ മാതാപിതാക്കളിൽ നിന്നും കുഞ്ഞുങ്ങളിലെത്തുന്ന പല പാരമ്പര്യ രോഗങ്ങൾക്കും തടയിടാനാകുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
എങ്കിലും മേൽപ്പറഞ്ഞ ജീൻ എഡിറ്റിങ് പ്രവൃത്തിരീതികളുടെ നൈതികത, സുരക്ഷിതത്വം, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ ശാസ്ത്രലോകത്ത് കടുത്ത അഭിപ്രായ ഭിന്നത നിലനിൽക്കുന്നു. ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയെ ഇരുതലമൂർച്ചയുള്ള ഒരു വാളായാണ് പല ഗവേഷകരും വിശേഷിപ്പിച്ചിരിക്കുന്നത്.
കൊച്ചി മെട്രോ സർവീസ് പുനരാരംഭിച്ചു
ഇപ്പോഴിതാ ഉന്നതശാസ്ത്രജ്ഞരടങ്ങിയ രാജ്യാന്തര കമ്മീഷൻ തങ്ങളുടെ പുതിയ ശുപാർശകൾ ലോകത്തിനു മുൻപിൽ സമർപ്പിച്ചിരിക്കുന്നു. ഗർഭപാത്രത്തിലേക്ക് നിവേശിപ്പിക്കാനിരിക്കുന്ന ഭ്രൂണത്തിൽ ജീൻ എഡിറ്റിങ് വിദ്യ നിലവിലുള്ള സ്ഥിതിയിൽ ഉപയോഗിക്കുന്നത് ആപൽക്കരമായിരിക്കുമെന്ന മുന്നറിയിപ്പാണ് അവർ നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക