റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 തണ്ടര്‍ബേഡ് 350-യുടെ പകരക്കാരനായി നിരത്തുകളിലെത്താനൊരുങ്ങുന്നു. ഈ വാഹനത്തിന്റെ സ്കെയില്‍ മോഡല്‍ ചിത്രവും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്. ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റെഷ്ലെയിനാണ് ഈ ചിത്രം പുറത്തുവിട്ടത്. പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ മുൻപ് പുറത്തുവന്നിട്ടുണ്ട്.
രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്
മീറ്റിയോര്‍ 350 തണ്ടര്‍ബേഡിനെക്കാള്‍ സ്റ്റൈലിഷായാണ് എത്തുക. പുതിയ ഷേപ്പിലുള്ള പെട്രോള്‍ ടാങ്ക്,
സ്റ്റൈലിഷായുള്ള ഹാന്‍ഡില്‍ ബാര്‍, ക്രോം ബെസല്‍ ആവരണം നല്‍കിയിട്ടുള്ള റൗണ്ട് ഹെഡ്ലൈറ്റ്, സ്റ്റെപ്പ് സീറ്റ്, ബ്ലാക്ക് എന്ജിന് കേസ്, പുതുമയാര്‍ന്ന പിന്‍ഭാഗം എന്നിവയാണ് മീറ്റിയോറിന്റെ ഫീച്ചറുകള്‍.
ട്രിപ്പ് മീറ്റര്‍, ഡ്രൈവ് മോഡ്, ഓഡോ മീറ്റര്‍, ഗിയര്‍, എബിഎസ് മാല്ഫങ്ഷന് ഇന്റിക്കേറ്റര്‍, ലോ ബാറ്ററി തുടങ്ങിയ വിവരങ്ങള്‍ മീറ്ററിലെ ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയില്‍ പ്രദര്‍ശിപ്പിക്കും. മീറ്റിയോര്‍ ഒരുങ്ങുന്നത് റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്ഫോമിലാണ്.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350യിലെ 349 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും മീറ്റിയോര്‍ 350-യിലും ലഭിക്കുക. 19.8 ബി എച്ച് പി പവറും 28 എന്‍എം ടോര്‍ക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്സ്മിഷന്. ബി എസ് 6 നിലവാരത്തില്‍ ഫ്യുവല്‍ ഇഞ്ചക്ഷന് സാങ്കേതികവിദ്യയും ഇതില്‍ ഒരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക