24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ത്യയില്‍ കൊറോണ ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് കടക്കുന്നു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 42,80,422 ആയി. 1133 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അടുത്ത മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം: ലോകാരോഗ്യ സംഘടന
രോഗമുക്തി നേടിയത് 33,23,950 പേർ ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗവ്യാപനം ഉയരുന്നത് .
ഔദ്യോഗിക കണക്കുകളുനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 72,775 പേരാണ്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 8,83,697 പേരാണ്. 1.70 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക