സെപ്റ്റംബര്‍ 23 വരെ ലൈഫ് ഭവന നിര്‍മാണ പദ്ധതിയിലേക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷിക്കുന്നതിനുള്ള സമയം ഇന്നുവരെയായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിക്കുന്നതിനു കഴിയാതെ വന്നു.
ആ സാഹചര്യത്തിലാണ് സമയം വീണ്ടും നീട്ടി നൽകാൻ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഭവനരഹിതര്‍ക്കും ഭൂരഹിതര്‍ക്കും അപേക്ഷിക്കുന്നതിന് അവസരമുണ്ട്. ഒരു റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഒരുക്കിയ ഹെല്പ് ഡെസ്ക് വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷകള്‍ സമർപ്പിക്കാവുന്നതാണ്. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക