മുംബൈ: പ്രതിഷേധങ്ങള്‍ക്കിടെ ബോളിവുഡ് താരം കങ്കണ റണവാത്ത് മുംബൈയിലെ വസതിയില്‍ എത്തി. വസതിക്ക് പുറത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍നിന്നാണ് നടി മുംബൈ വിമാനത്താവളത്തിലെത്തയത്.
കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങളുമായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തില്‍ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി രംഗോലി ചന്ദേലും സി.ആര്.പി.എഫ് ജവാന്മാരും കങ്കണയെ അനുഗമിച്ചു.
കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കങ്കണയുടെ പരാതിയില്‍ വിശദീകരണം നല്‍കാനും മുംബൈ കോര്‍പറേഷനോട് കോടതി ആവശ്യെപ്പട്ടിട്ടുണ്ട്. ഓഫിസ് കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹാന്‍ മുംബൈ കോര്പറേഷന് പൊളിക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക