കൊച്ചി : ടിക്ടോക് നിരോധിച്ചതോടെ നിരാശയിലായ ടിക്ടോക് അഭിനേതാക്കള്‍ക്ക് ഇനി സന്തോഷിക്കാം . ടിക്ടോക്കിനെ വെല്ലുന്ന ആപ് മലയാളിടെക്കികള് പുറത്തിറക്കി. കൊച്ചി ആസ്ഥാനമായ സ്റ്റുഡിയോ 90 ഇനവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച
‘ക്യൂടോക്’ എന്ന ആപ് ഇതിനോടകം 50,000ത്തിലധികം പേര് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു . കമ്ബനി ചെയര്മാന് കെ കെ രവീന്ദ്രന്, മാനേജിങ് ഡയറക്ടര്‍ ദീപു എന്നിവര്‍ ചേര്‍ന്നാണ് ‘ക്യൂടോക്’ ആപ് വികസിപ്പിച്ചത്.ടിക്ടോകിന് പകരമായി തുടങ്ങിയതാണെങ്കിലും അതിലും മികച്ച സേവനം ക്യൂടോക്കില് ലഭ്യമെന്ന് മാനേജിങ് ഡയറക്ടര്‍ പറയുന്നു . ഇത്തരം ആപ്പുകളില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഓഗ്മെന്റഡ് റിയാലിറ്റി ക്യാമറയും ഒരാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കും . 360 ഡിഗ്രി ക്യാമറ, അള്‍ട്രാ വൈഡ്, ടൈം സ്ലാപ്പ് തുടങ്ങിയ ഫീച്ചറുകളും ഉടന്‍ സജ്ജമാക്കും .
ആപ്പിലൂടെ 30 സെക്കന്‍ഡ് മുതല്‍ 5 മിനിറ്റുവരെയുള്ള വീഡിയോ അപ്ലോഡ് ചെയ്യാം. മൈക്രോ വീഡിയോ മാര്‍ക്കറ്റിങ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്ബനി. വ്യക്തിഗത അക്കൗണ്ട്, ബിസിനസ് അക്കൗണ്ട് എന്നിങ്ങനെ രണ്ടുതരം അക്കൗണ്ട് സൗകര്യം ആപ്പിന് നല്‍കിയിട്ടുണ്ട് . ബിസിനസ് അക്കൗണ്ടിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താം . പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ആപ്പാണ് ‘ക്യൂടോക്’ . പ്ലേസ്റ്റോറില്‍ 4.7 റേറ്റിങ്ങുമായി മുന്നേറുകയാണ് ക്യൂടോക് . കൂടാതെ , സ്റ്റുഡിയോ 90ന്റെ ഒടിടി പ്ലാറ്റ്ഫോമിലെ വെബ് സീരീസുകളില്‍ ഉപയോക്താക്കളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിനയിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക