OTO ക്യാപിറ്റലിനൊപ്പം സ്കൂട്ടര്‍ ലീസിംഗ് അവതരിപ്പിച്ചിരിക്കുകയാണ് പിയാജിയോ. വളരെ കുറഞ്ഞ ഡൗണ്‍ പേയ്മെന്റിലൂടെ EMI ല്‍ 30 ശതമാനം കിഴിവ് നൽകി വെസ്പ അല്ലെങ്കില്‍ അപ്രീലിയ സ്കൂട്ടര്‍ റൈഡിംഗ് എക്സ്പീരിയന്‍സ് ലീസിംഗ് ഓപ്ഷന് ലഭ്യമാക്കുന്നു. ഈ പ്രത്യേക ഓഫറില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ആദ്യ മാസത്തെ സബ്സ്ക്രിപ്ഷന് ഫീസില്‍ 2,500 രൂപ വരെ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നു. മാത്രമല്ല, ലീസിംഗ് കാലാവധി കഴിയുമ്പോള്‍ സ്കൂട്ടര്‍ അപ്ഗ്രേഡുചെയ്യാനോ സ്വന്തമാക്കാനോ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു.
‘ അമ്മാവനെ കുറിച്ച് ഗായിക അഭയ ഹിരണ്മയി; കുറിപ്പ് കണ്ട് ഞെട്ടി ആരാധകര്‍
വാഹനം ഉപയോഗത്തിനായി ലീസിനെടുക്കുന്ന മോഡല്‍ ഉപയോക്താക്കള്‍ വാഹനം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന അത്രയും വര്‍ഷത്തേക്ക് മാത്രം പണം നല്കിയാൽ മതിയാകും, ഒപ്പം എപ്പോള്‍ വേണമെങ്കിലും അത് മടക്കിനല്കാനുള്ള അവസരവുമുണ്ട്. OTO ആപ്പ് വഴി വെസ്പ, അപ്രീലിയ ഡീലര്‍ഷിപ്പുകളില്‍ ഉടനീളം ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവും പേപ്പര്‍ലെസ് ലീസിംഗ് പ്രക്രിയയില്‍ ഏര്‍പ്പെടാം.
ഒരേ EMI ബജറ്റിലെ നവീകരണത്തിന്റെ സൗകര്യം എടുത്ത് കാണിക്കുന്നതിന് വേണ്ടിയാണ് ലീസിംഗ് ഓപ്ഷന് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. OTO ക്യാപിറ്റലുമായി ബന്ധപ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വെസ്പ, അപ്രീലിയ സ്കൂട്ടര്‍ ലീസിംഗ് പദ്ധതികള്‍ ആസ്വദിക്കാനും അധിക നികുതി ലാഭത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്കൊപ്പം സൗകര്യപ്രദമായ ഉടമസ്ഥാവകാശ പദ്ധതികള്‍ പ്രയോജനപ്പെടുത്താനും കഴിയും. ജീവനക്കാര്‍ക്ക് ലീസിംഗ് നേടാനും ഹ്രസ്വമായ അല്ലെങ്കില്‍ ഉചിതമായ കാലയളവിനായി രസകരമായ ഉടമസ്ഥാവകാശ ഓപ്ഷന് അനുഭവിക്കാനും കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക