നിങ്ങളുടെ വോട്ടുകൾ ഇന്ത്യയെ വീണ്ടെടുക്കുവാൻ ആകട്ടെ എന്ന് വടകരയിലെ ജനങ്ങളോട് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പാലക്കാട് വോട്ട് ചെയ്തശേഷം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് വടകര മണ്ഡലത്തിലെ ജനങ്ങളോട് ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ് ഇത് എന്ന ഓർമ്മപ്പെടുത്തലുമായി ഷാഫി പറമ്പിൽ എത്തിയത്.
വടകരയിലെ പ്രിയപ്പെട്ടവരോട് ഇവിഎമ്മിൽ മൂന്നാമങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ ഷാഫി പറമ്പിൽ കുറിച്ചത്. ഓരോ വോട്ടും ഇന്ത്യയെ വീണ്ടെടുക്കാനുള്ളതാവട്ടെ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഷാഫി പറമ്പിലിന് വോട്ട് പാലക്കാടാണ്.
രാവിലെ പാലക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലേക്ക് തിരിച്ചത്. ഇതിനിടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. കയ്യിൽ വോട്ട് ചെയ്തതിന്റെ അടയാളവും ആയി ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം;
പാലക്കാട് വോട്ട് ചെയ്ത് വടകരയിലേക്കിറങ്ങി
എല്ലാം സെറ്റ് അല്ലേ?
ഇന്ത്യയെ വീണ്ടെടുക്കുവാനാവട്ടെ
നിങ്ങളുടെ വോട്ടുകൾ
വടകരയിലെ പ്രിയപ്പെട്ടവരോട്, ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്ന് വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക