സൂര്യയെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത തമിഴ് സിനിമ. ‘വടി വാസൽ’ എന്നാണ് ചിത്രത്തിന്റെ പേര്. സൂര്യക്കൊപ്പം ആരായിരിക്കും നായികാവേഷത്തിൽ എത്തുക എന്നതിനെ ചൊല്ലി ഒട്ടനവധി ചർച്ചകളും വാർത്തകളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതെപറ്റിയാണ് ഇപ്പോൾ സിനിമ മേഖലയിൽ നിന്നുള്ള വാർത്തകൾ. ആൻഡ്രിയ ജെർമിയയാണ് സൂര്യയുടെ നായികയായി വെട്രിമാരൻ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
രാത്രിയിൽ ‘ബ്രാ’ ധരിച്ചാണോ ഉറങ്ങാറുള്ളത്? എങ്കിൽ ഇത് അറിയുക
വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വടിവാസൽ. ചിത്രത്തിൻറെ പോസ്റ്റർ സൂര്യയുടെ ജന്മദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. വെട്രിമാരന്റെ വട ചെന്നൈ എന്ന സിനിമയില്‍ ആൻഡ്രിയ ശ്രദ്ധേയമായ കഥാപാത്രമായി എത്തിയിരുന്നു. കാലൈപുള്ളി എസ് താനുവാണ് ചിത്രം നിർമിക്കുന്നത്. തമിഴ്നാട്ടിലെ കായികവിനോദമായ ജല്ലിക്കെട്ടിനെ ആസ്ഥാനമാക്കിയാണ് സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക