എല്ലാവർക്കും വലിയ പ്രയാസം സൃഷ്ട്ടിക്കുന്ന ഒന്നാണ് മുഖക്കുരു. എണ്ണമയമുള്ള ചർമ്മത്തിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. പൂര്‍ണ്ണമായും ഇത് സുഖപ്പെടാന്‍ ദിവസങ്ങളെടുക്കുമെങ്കിലും മുഖക്കുരുവിന്റെ പാടുകള്‍ മുഖത്തുതന്നെ അവശേഷിക്കുന്നു. കടയിൽ നിന്ന് രാസക്രീമുകൾ വാങ്ങാതെ നമുക്ക് വീട്ടിൽ വച്ച തന്നെ മികച്ച കൂട്ടുകൾ വഴി ഇവയില്ലാതാക്കാം. മുഖക്കുരുവും അതിന്റെ ഫലമായുണ്ടാകുന്ന പാടുകളും ഒഴിവാക്കാന്‍ പുതിന ഇല നിങ്ങള്‍ക്ക് പലവിധത്തില്‍ മുഖത്ത് പുരട്ടാവുന്നതാണ്.
വീടുകളുടെ മനോഹാരിതയ്ക്ക് ആകർഷകമായ പൂന്തോട്ടങ്ങളൊരുക്കാൻ ‘ഫ്രണ്ട്സ് ഗാർഡൻ സ്റ്റോൺ വർക്ക്’
ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയതാണ് പുതിനയില. ഇതില്‍ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിന്‍ എ എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തില്‍ എണ്ണയുടെ അമിത ഉത്പാദനം നിയന്ത്രിക്കുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വൃത്തിയാക്കുകയും മുഖക്കുരു വരാവുന്ന ഘടകങ്ങളെ ചെറുക്കുകയും ചെയ്യുന്നു. ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, ചതച്ച പുതിനയില, ഒരു ടേബിള്‍ സ്പൂണ്‍ തൈര് എന്നിവ നന്നായി യോജിപ്പിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് ലഭിക്കുന്നതുവരെ ഇത് നന്നായി ഇളക്കുക. മുഖത്തും കഴുത്തിലും ഈ പുതിന പേസ്റ്റ് പ്രയോഗിക്കുക. കണ്ണിന് ചുറ്റുമുള്ള ഭാഗം ഒഴിവാക്കുക. വിരല്‍ത്തുമ്പ് കൊണ്ട് സൗമ്യമായി മസാജ് ചെയ്ത് 15 – 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ടശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പുതിന ഫെയ്സ് പായ്ക്ക് ഉപയോഗിച്ചാല്‍ മുഖത്തെ കുരുക്കളും പാടുകളും പൂർണ്ണമായും നീക്കം ചെയ്യാവുന്നതാണ്.
രാത്രിയിൽ ‘ബ്രാ’ ധരിച്ചാണോ ഉറങ്ങാറുള്ളത്? എങ്കിൽ ഇത് അറിയുക
തുളസി, പുതിന, വേപ്പ് എന്നിവ നന്നായി ഇടിച്ചു പിഴിഞ്ഞ് മിനുസമാര്‍ന്ന പേസ്റ്റ് ആക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി അരമണിക്കൂറോളം ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.
10-15 പുതിനയില, 1 ടേബിള്‍സ്പൂണ്‍ ഓട്സ്, 1 ടേബിള്‍ സ്പൂണ്‍ കക്കിരി പള്‍പ്പ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. പുതിനയിലയും ഓട്സും ചതച്ച് ഇരു ചേരുവകളും ഒരു പാത്രത്തില്‍ കലര്‍ത്തി തേനും കക്കിരി നീരും ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ഇത് വളരെ കട്ടിയുള്ളതാണെങ്കില്‍, കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പ്രയോഗിക്കുക. വരണ്ടതായിക്കഴിഞ്ഞ് നല്ല വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയിൽ മൂന്നുതവണ ഇങ്ങനെ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക