ഓക്സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ തുടരുമെന്ന് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. വാക്സിന് കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനാല്‍ യു.കെയിലെ വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യത്തെ സംബന്ധിച്ച് വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.
രാജ്യത്ത് സെപ്റ്റംബര്‍ 21 മുതല്‍ സ്കൂളുകള്‍ തുറക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പ്രശ്നങ്ങളൊന്നുമില്ലെന്നും, അതുകൊണ്ടുതന്നെ ഇന്ത്യയിലെ പരീക്ഷണം തുടരുകയാണെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക