മലയാള സിനിമയില്‍ പകരംവെക്കാനില്ലാത്ത സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആയ മഞ്ജു വാര്യര്‍ക്ക് ഇന്ന് 42 മത്തെ പിറന്നാള്‍ ആണ്. പ്രിയതാരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് താരങ്ങളും ആരാധകരും എത്തുകയാണ്.
സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി അന്നയും സൂസന്നയും
സാക്ഷ്യമെന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമാരംഗത്തേയ്ക്ക് എത്തിയത്. കലോത്സവ വേദിയില്‍ നിന്നുമാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറിനിന്നുവെങ്കിലും ശക്തമായ കഥാപാത്രത്തോടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ സുരക്ഷിതമാണെന്ന് തെളിയിച്ച നടിയാണ് മഞ്ജു വാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക