സംസ്ഥാന അവാര്‍ഡ് പരിഗണന ലിസ്റ്റില്‍ പൃഥ്വിരാജ് ചിത്രം 9 ഉള്‍പ്പെടുത്തിയതിന് എതിരെ പരാതിയുമായി ഒരു സംഘം ഫിലിം മേക്കേഴ്സ് രംഗത്ത്. സംവിധായകനായ കമലിന്റെ മകന് ജെനൂസ് മുഹമ്മദാണ് 9 എന്ന ചിത്രത്തിന്റെ സംവിധാനം.
സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിനോട് കങ്കണയെ താരതമ്യം ചെയ്ത് നടന് വിശാല്‍
കമലിന്റെ മകന്റെ ചിത്രം പരിഗണിച്ചിരിക്കുന്നത് തികഞ്ഞ നെപോട്ടിസമാണെന്നാണ് പരാതിക്കാർ പറയുന്നത്. ഇത് അനുവദിക്കരുതെന്നും പരാതിക്കാർ ആവശ്യപെടുന്നു. മുമ്പും ഇങ്ങനെ സംഭവിച്ചിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. കാര്‍ബണ്‍ ആറ് അവാര്‍ഡുകളും കമലിന്റെ ആമി രണ്ട് അവാര്‍ഡുകളും നേടിയെന്നാണ് പരാതിക്കാര്‍ വാദിക്കുന്നത്.
കാർബൺ എന്ന ചിത്രം അക്കാദമിയില്‍ അംഗങ്ങളായ ബീന പോളിന്റെ ഭര്‍ത്താവ് വേണുഗോപാല്‍ ഒരുക്കിയതാണ്. കമല്‍ രാജി വെയ്ക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. എന്നാൽ പ്രതികരണവുമായി കമല്‍ എത്തിയിട്ടുണ്ട്. പൃഥ്വിരാജാണ് നയന്‍ വേണ്ടി അപേക്ഷ വെച്ചതെന്നാണ് കമൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക